ബാംഗ്ലൂരിനു് ഇനി പഴയ പേര് ‘ബങ്കലൂരു’

ബാംഗ്ലൂര്‍: ബ്രിട്ടീഷു്കാര്‍ പണ്ടു് തങ്ങളുടെ ഉച്ചാരണ സൌകര്യത്തിനനുസരിച്ച് ബാംഗ്ലൂര്‍ എന്ന് പേരു് മാറ്റിയ കര്‍ണ്ണാടകതലസ്ഥാനത്തിനു് ബങ്കലൂരു എന്ന പഴയ പേരു് വീണ്ടും നല്‍കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവു് ഓഗസ്റ്റ് 22 മുതല്‍ നടപ്പായി.

 കര്‍ണാടകത്തിലെ മറ്റു് പ്രധാന സ്ഥലങ്ങളുടെ പേരുകളും ഇനിമുതല്‍ പഴയതാണ്. മാംഗ്ലൂര്‍(മംഗലൂരു), ചിക്-മാംഗ്ലൂര്‍ (ചിക്കമഗലൂരു) , ഗുല്‍ബര്‍ഗ (കാലബുര്‍ഗി), മൈസൂര്‍ (മൈസൂരു), ഷിമോ ( ശിവമോഗ), ഹൂബ്ളി (ഹുബ്ബാളി)  എന്നിവയുടെയൊക്കെ പേരു് പഴയതായിരിയ്ക്കുന്നു. കര്‍ണാടക- മഹാരാഷ്ട്ര അതിര്‍ത്തി ത്തര്‍ക്കംപറഞ്ഞു് ബെല്‍ഗാമിന്റെ ബെലഗാവി എന്ന മാറ്റം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞിരിയ്ക്കുകയാണു്.

Advertisements

കുത്തകകളുടെ ചില്ലറ വ്യാപാരമേഖലാപ്രവേശനത്തിനെതിരെ സമരം: വ്യാപാരി സംഘടനാ നേതാവു് അറസ്റ്റു് വരിച്ചു

കോഴിക്കോടു്: കോഴിക്കോടു് നടക്കാവു് വണ്ടിപ്പേട്ടയില്‍ ബിര്‍ളയുടെ ചില്ലറ വില്പന സ്ഥാപനമായ ഫബിമാള്‍ തുറക്കുന്നതിനെതിരെ സമരം നയിച്ചതിനു് കേരള വ്യാപാരി-വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റു് ടി.നസിറുദ്ദീനെയും മറ്റു് പ്രവര്‍ത്തകരെയും നടക്കാവു് പോലീസ് ഞായറാഴ്ച അറസ്റ്റു് ചെയ്തു് കേസെടുത്തു. എല്ലാവരെയും പിന്നീടു് ജാമ്യത്തില്‍ വിട്ടു. 

 ബഹുരാഷ്ട്രകുത്തകകളും മറ്റു് കുത്തകകളും ചില്ലറ വ്യാപാരമേഖലയിലേയ്ക്കു് പ്രവേശിയ്ക്കുന്നതിനെ ആശങ്കയോടെയാണു്  നാട്ടിലെ വ്യാപാരികളും വ്യവസായികളും കാണുന്നതു്.

പി.സി.ജോര്‍ജ് മാപ്പുപറയണമെന്നു് ബിഷപ്പു് പക്ഷം

കോട്ടയം: കാഞ്ഞിരപ്പള്ളി രൂപതാധിപന്‍ മാര്‍ മാത്യു അറയ്ക്കല്‍ ബിഷപ്പിനെ പരസ്യമായി അധിക്ഷേപിച്ച പി.സി.ജോര്‍ജ് എം.എല്‍.എ. കത്തോലിക്കാ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയിരിയ്ക്കുകയാണെന്നും അദ്ദേഹം എം.എല്‍.എ.സ്ഥാനം രാജിവച്ചു് പരസ്യമായി മാപ്പുപറയണമെന്നും കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് അഡ്വ.പി.പി.ജോസഫ് ഓഗസ്റ്റ്  പത്താം തീയതി പത്രസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, കൈരളി ചാനലിലെ അഭിമുഖത്തില്‍ ഫാരിസ് അബൂബക്കര്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെടുത്തി പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്നു് കാണിച്ചു് കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ പ്രസ്താവനയിറക്കിയതു് ശരിയായില്ലെന്നു് അഡ്വ.പി.പി.ജോസഫ് സമ്മതിച്ചു. മെത്രാനെതിരെ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍,അതു് ചങ്ങനാശ്ശേരി മെത്രാപ്പോലീത്തയെയോ മേജര്‍ ആര്‍ച്ച് ബിഷപ്പിനെയോ അറിയിക്കുകയാണു് പി.സി.ജോര്‍ജ് ചെയ്യേണ്ടിയിരുന്നതു്. അതിനു്പകരം പരസ്യപ്രസ്താവന നടത്തിയ പി.സി.ജോര്‍ജ്, കാത്തോലിക്കാ വിശ്വാസത്തില്‍നിന്നു് പുറത്തായിരിയ്ക്കുകയാണു് പി.പി.ജോസഫ് പറഞ്ഞു.

അറയ്ക്കല്‍ മെത്രാന്‍ കത്തോലിക്കാ സഭയ്ക്കു് അപമാനം: പി.സി. ജോര്‍ജ് എം.എല്‍.എ

  Continue reading

ക്വിറ്റിന്ത്യാ സമരത്തിന്‍റെ കനലണയുകയില്ല

(ക്വിറ്റിന്ത്യാദിനക്കുറിപ്പു്)joshi.jpg Continue reading

ശ്രീകൃഷ്ണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍‌മേല്‍ നടപടി വൈകുന്നു

മുംബൈ സ്ഫോടന കേസിലെ വിധി വന്ന സാഹചര്യത്തില്‍ ശ്രീകൃഷ്ണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍‌മേല്‍ നടപടി സ്വീകരിക്കാന്‍ വിലാസ് റാവു ദേശമുഖ് നയിയ്ക്കുന്ന മഹാരാഷ്‌ട്ര സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം കൂടിവരുന്നു. 1992ഡിസംബര്‍ -93ജനുവരി കാലത്തു് മുംബൈയില്‍ നടന്ന കലാപങ്ങളെ കുറിച്ചന്വേഷിച്ചു് ന്യായാധിപന്‍ ശ്രീകൃഷ്ണ  സമര്‍പ്പിച്ച റിപ്പോര്‍ട്ടിനു് മേല്‍ നടപടി എടുക്കാമെന്നു് വാഗ്ദാനം ചെയ്താണു് 1999ല്‍ നാഷനലിസ്റ്റ് കോണ്‍ഗ്രസ്‌ പാര്‍‍ട്ടിഇന്ദിരാകോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തിയതു്. 900 പേരുടെ ജീവന്‍ അപഹരിച്ച കലാപത്തില്‍ ശിവസേന നേതാവു് ബാല്‍ ഠാക്കറേ ഉള്‍പ്പെടെയുള്ളവര്‍ കുറ്റക്കാരാണെന്നു് കമ്മീഷന്‍ കണ്ടെത്തിയിരുന്നു. 31 പൊലീസുകാര്‍ കലാപത്തിനു് ഒത്താശ ചെയ്തതായും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.